Connect with us

Kerala

നാറാത്ത് ആയുധ പരിശീലനം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് കേസില്‍ 22 പ്രതികള്‍ക്കെതിരെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അബ്ദുല്‍ അസീസ്, പി സി ഫഹദ്, കെ കെ ജംഷീര്‍, അബ്ദു സമദ് പി പി, മുഹമ്മദ് സംപ്രീദ്, സി നൗഫല്‍, സി റിയാസ്, പി ജംഷീദ്, ഒ കെ മുഹമ്മദ് ആഷിക്ക്, എ പി നിസാജ്, പി പി മുഹമ്മദ് അഫ്‌സീര്‍, പി എം അജ്മല്‍, കെ പി ഹാഷിം, എ പി ഫൈസല്‍, കെ പി റബാഹ്, വി ഷിജിന്‍, സി പി നൗഷാദ്, എ കെ സുഹൈന്‍, പി എം അജ്മല്‍, പി ഷഫീക്ക്, ഇ കെ റഷീദ്, ഖമറുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2013 ഏപ്രില്‍ 23ന് കണ്ണൂര്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്ന് മുതല്‍ 21 വരെയുള്ള പ്രതികള്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രം പറയുന്നു.—കെട്ടിടത്തിനു പുറത്തുണ്ടായിരുന്ന 22, 23 പ്രതികള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു. വാളും മാരകായുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവയാണ് ആരോപിച്ചിട്ടുള്ളത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കിയതായും കുറ്റപത്രം പറയുന്നു.
55 സാക്ഷികള്‍, 41 രേഖകള്‍, 154 തൊണ്ടി മുതലുകള്‍ എന്നിവയുടെ പട്ടികയും നല്‍കിയട്ടുണ്ട്. പ്രതികളുടെ ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഒരു പ്രതിക്ക് വിദേശത്ത് നിന്ന് വന്ന പണത്തിന്റെ സ്രോതസ്സ് പരിശോധിച്ച് അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തുടരന്വേഷണം അനുവദിക്കണമെന്നും ആവശ്യവുമുണ്ട്. പ്രതിപ്പട്ടികയിലുള്ള അസറുദ്ദീന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എന്‍ ഐ എ ഡിവൈ എസ് പി. അബ്ദുല്‍ ഖാദറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Latest