Connect with us

Gulf

ജോയ് ആലുക്കാസ് ഷോപ്പിംഗ് ബോണാന്‍സ

Published

|

Last Updated

ദുബൈ: ദീപാവലിയോടനുബന്ധിച്ച് ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് വജ്രാഭരണങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ജോയ് ആലുക്കാസ് ദീവാളി ഷോപ്പിംഗ് ബോണാണ്‍സ എന്ന പേരിലാണ് സൗജന്യ ഗിഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവയുമായി വ്യതിരിക്തമായ ദീപാവലി ആഘോഷത്തിന് ഗ്രൂപ്പ് ഒരുങ്ങിയിരിക്കുന്നത്. 17ന് ആരംഭിച്ച ദീപാവലി കാമ്പയിന്‍ അടുത്ത മാസം മൂന്നു വരെ തുടരുമെന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് വ്യക്തമാക്കി. ഡയമണ്ട്, പോള്‍കി ജ്വല്ലറി എന്നിവക്കാണ് 70 ശതമാനത്തോളം ഡിസ്‌കൗണ്ട് നല്‍കുക. 5,000 ദിര്‍ഹത്തിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഷിയോരി പവിഴ മാല സമ്മാനമായി നല്‍കും. നവംബര്‍ മൂന്ന് വരെയാണ് ഈ ഓഫര്‍. 8,000 ദിര്‍ഹത്തിന്റെ മനോഹരമായ ഡയണ്ട് നെസ്‌ലസ് വാങ്ങുന്നവര്‍ക്ക് കാതിലയും സമ്മാനമായി നല്‍കും. ഈ മാസം 31 മുതല്‍ അടുത്ത മാസം മൂന്നു വരെ നെക്‌ലസ് വാങ്ങുന്നവര്‍ക്കാണ് ഈ സമ്മാനം ലഭിക്കുക.

---- facebook comment plugin here -----

Latest