Connect with us

Gulf

മലബാര്‍ ഗോള്‍ഡില്‍ സ്വര്‍ണ സമ്മാനങ്ങള്‍

Published

|

Last Updated

ദുബൈ: ദീപാവലി പ്രമാണിച്ച് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയണ്ട്‌സ്. വിവിധ ഇനങ്ങളില്‍ സമ്മാനമായി 10 കിലോഗ്രാം സ്വര്‍ണവും 7,000 സ്വര്‍ണ നാണയവും നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വ്യക്തമാക്കി. ഇന്ത്യന്‍ ബിസിനസുകാര്‍ ശുഭകാര്യങ്ങള്‍ക്ക് ഉത്തമമായി കാണുന്ന മാസം കൂടിയാണ് ദീപവലി. അഞ്ചു ദിവസത്തേക്കാവും ഓഫറുകള്‍. നവംബര്‍ ഒന്നിനാണ് സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും ശുഭസൂചകമായി കരുതുന്ന ദന്തേര. മൂന്നിന് ദീപാവലിയും. ഇവ ഉള്‍പ്പെടെ അഞ്ചു ദിനങ്ങളിലാവും ഓഫര്‍ കാലം.
ഓരോ ദിവസവും കാല്‍ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കും. 1,000 ദിര്‍ഹത്തിന്റെ പര്‍ച്ചേഴ്‌സുകള്‍ക്കാവും നറുക്കെടുപ്പിലൂടെ സ്വര്‍ണം സമ്മാനമായി നല്‍കുക. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വജ്രാഭരണങ്ങള്‍ക്കും ആഘര്‍ഷകമായ വിലയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദീപാവലി ദിനത്തില്‍ ആഭരണം വാങ്ങുന്നവരെയാണ് സ്വര്‍ണ നാണയങ്ങള്‍ കാത്തിരിക്കുന്നത്. എട്ടു ഗ്രാമിന്റെ ഒരു പവനുള്ള സ്വര്‍ണ നാണയം വാങ്ങുന്നവരില്‍ നിന്നും പണിക്കൂലി ഈടാക്കില്ല.്
ഗോര്‍ഗാവോണില്‍ നൂറാമത് ഷോറൂം യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മാറിയിരിക്കയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

Latest