Connect with us

Gulf

നാണക്കേടുണ്ടാക്കി എക്‌സ്പ്രസിന്റെ പ്ലാസ്റ്ററൊട്ടിച്ച വിമാനം

Published

|

Last Updated

ഷാര്‍ജ: ഗള്‍ഫ്-ഇന്ത്യന്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പഴയ വിമാനങ്ങള്‍ പറത്തുന്നുവെന്ന പരാതി നിലനില്‍ക്കെ, ജനലിന് സമീപമുള്ള ദ്വാരം മറക്കാന്‍ പ്ലാസ്റ്ററുകള്‍ ഒട്ടിച്ച വിമാനം പറത്തി.
കഴിഞ്ഞദിവസമാണ് കൗതുകവും ആശങ്കയും പടര്‍ത്തി വിമാനം പറത്തിയത്. കോഴിക്കോടുനിന്നും 17ന് രാത്രി രാത്രി 8.05ന് ഷാര്‍ജയിലേക്ക് പറന്ന വിമാനത്തിലാണ് ഈ കാഴ്ച. സീറ്റുകള്‍ക്കടുത്ത് വിന്‍ഡോ ഗ്ലാസിന് സമീപമുള്ള വിള്ളലുകള്‍ കാണാതിരിക്കാനാണ് പ്ലാസ്റ്ററുകള്‍ ഒട്ടിച്ചതെന്നാണ് കരുതുന്നത്.
പെരുന്നാളിനും ഓണത്തിനും ക്രസ്മസിനുമൊക്കെ നാട്ടില്‍പോയി തിരിച്ചുവരുന്ന പ്രവാസികളെ പിഴിയുമ്പോഴും ഇത്തരത്തില്‍ പ്ലാസ്റ്റിക് സ്റ്റിക്കറുകള്‍ ഒട്ടിച്ച വിമാനത്തില്‍ യാത്രചെയ്യേണ്ടിവരുന്നത് യാത്രക്കാരോടുള്ള അവഗണനയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ സ്റ്റിക്കറൊട്ടിച്ച ഈ വിമാന യാത്ര യാത്രക്കാര്‍ക്ക് മറക്കാനാകില്ല.

ഹാരിസ് മയ്യനാട

Latest