Connect with us

Ongoing News

പിടിയിലായ യു എസ് കപ്പലിലെ ക്യാപ്റ്റന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Published

|

Last Updated

ചെന്നൈ: ആയുധശേഖരവുമായി തൂത്തുക്കുടിയില്‍ പിടിയിലായ യു എസ് കപ്പലിലെ ക്യാപ്റ്റന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ഗുരുതരമായ നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ഒക്‌ടോബര്‍ 12നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതിനും ആയുധങ്ങള്‍ സൂക്ഷിച്ചതിനും അമേരിക്കന്‍ ആയുധക്കപ്പല്‍ തൂത്തുക്കുടിക്കു സമീപം തീരത്തുനിന്ന് പിടിച്ചെടുത്തത്. കപ്പലില്‍ നിന്ന് 33 സെമി റൈഫിളുകളും ആറായിരത്തിലധികം തിരകളും പിടിച്ചെടുത്തിരുന്നു. കപ്പലിലെ 33 ജീവനക്കാരെയാണ് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Latest