Connect with us

National

മഅദനിയുടെ ജാമ്യാപേക്ഷ: മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ അപേക്ഷയില്‍ മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമ്പോഴാണ് സമയം കൂട്ടി നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുക. നേരത്തെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മഅദനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം.