Connect with us

Kerala

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് വിഎസ് കോടതിയിലേക്ക്

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ കോടതിയിലേക്ക്. ഇതിനായി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ റിമാന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ഹര്‍ജി നല്‍കും.