Connect with us

National

റഷ്യ-ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ റഷ്യ-ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് യാത്രതിരിക്കും. ബ്രഹ്മോസ് മിസൈല്‍ പദ്ധതിയടക്കം രാജ്യത്തെ പ്രതിരോധ കാര്യങ്ങളില്‍ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്ന കരാറുകളിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ഒപ്പുവെയ്ക്കും. കൂടംകുളം ആണവനിലയത്തിലെ അടുത്ത ഘട്ടം റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പ് വെച്ചേക്കും. റഷ്യയും ചൈനയുമായിട്ടുള്ള സൗഹൃദം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

Latest