Connect with us

Palakkad

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ജില്ലയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്ക് ഇരട്ടപ്പണി

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ദിവസം ജില്ലയിലെ ഇടതുപ്രവര്‍ത്തകര്‍ക്ക് ഇരട്ടിപ്പണി.
മുഖ്യമന്ത്രിയെ തടയുകയും വേണം ചെങ്കൊടി പിടിക്കുകയും വേണം. എല്‍ഡിഎഫ് ജാഥ ജില്ലയില്‍ എത്തുന്ന അടുത്തമാസം പതിനൊന്നാം തീയതി തന്നെയാണ്, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. പ്രതിപക്ഷ ഉപനേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ നവംബര്‍ 11 ന് പാലക്കാട് നഗരത്തിലെത്തും. സോളാര്‍വിഷയത്തില്‍ സര്‍ക്കാരിനെതിരെയുളള ഇടതുമുന്നണിയുടെ പ്രതിഷേധ ജാഥയാണിത്. ജാഥ കടന്നു പോകുന്ന പ്രദേശത്തെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികളാണ് ജാഥയ്ക്ക് പ്രവര്‍ത്തകരെ എത്തിക്കേണ്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തിലെ ജാഥ കൊഴുപ്പിക്കണമെങ്കില്‍ പാലക്കാട് , മലമ്പുഴ എല്‍ഡിഎഫ് കമ്മിറ്റികള്‍ ഉണര്ന്നു പ്രവര്‍ത്തിക്കണം. പക്ഷേ അന്നേ ദിവസം തന്നെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാനുളള പ്രധാന ചുമതല മലമ്പുഴ , പാലക്കാട് മണ്ഡലം കമ്മിറ്റികള്‍ക്കാണ്. എന്നാല്‍ ഇതേ മണ്ഡലം കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് ജാഥയിലും പങ്കെടുക്കേണ്ട അവസ്ഥയാണ്.
ഇത് സംബന്ധിച്ചുളള ആശയക്കുഴപ്പം പരിഹരിക്കാന്‍ ജില്ലയിലെ ഇടതു നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതിനായി പ്രത്യേക എല്‍ഡിഎഫ് യോഗം തന്നെ ചേര്‍ന്ന് രണ്ട് പരിപാടികളിലേക്കും പ്രവര്‍ത്തകരെ നിശ്ചയിക്കും. അതേസമയം ജനസമ്പര്‍ക്ക പരിപാടിയില്‍ ഏത് രീതിയിലാണ് മുഖ്യമന്ത്രിയെ തടയുക എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Latest