Connect with us

Palakkad

പണയംവെച്ച് കോടികള്‍ തട്ടിയ കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ശ്രീകൃഷ്ണപുരം കരിമ്പുഴ എസ്.ബി.ടി. ശാഖയില്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച് 1,52,65000 രൂപ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ ഹെഡ് ക്യാഷിയറും അപ്രൈയ്‌സറുമടക്കം ഒമ്പത് പേരെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീകൃഷ്ണപുരം ചൈത്രം വീട്ടില്‍ സോമശേഖരന്‍ (കാഷ്യര്‍ ), അപ്രൈയ്‌സര്‍ രാമന്‍ഞ്ചിറ വീട്ടില്‍ കുട്ടന്‍, ആറ്റാശ്ശേരി പാലക്കുറുശ്ശി രാജന്‍ (43), ആറ്റാശ്ശേരി മേലേതില്‍ മോഹന്‍ദാസ് (37), മൂച്ചിക്കുഴി രാജേന്ദ്രന്‍ (30), മേലേതില്‍ ഹരിദാസന്‍ (24), കളപ്രവീട്ടില്‍ സുരേഷ്ബാബു (34), സൗമ്യ ഭവന്‍ സുഭാഷ് (29), മേലേതില്‍ വിനോജ് (26) എന്നിവരാണ് അറസ്റ്റിലായത്.
2011 മുതല്‍ 21 ഇടപാടുകളിലായി കോടിക്കണക്കിന് രൂപയാണ് വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ഇവര്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ബാങ്കിന്റെ സ്‌പെഷ്യല്‍ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയില്‍ 54 ഇടപാടുകളിലായി 3000 പാക്കറ്റ് സ്വര്‍ണ്ണം പരിശോധിച്ചതിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ബാങ്കിന് വന്ന കൂട്ട അവധി അന്വേഷണത്തെ ബാധിച്ചന്നും പോലീസ് പറഞ്ഞു.
ഒരു സ്ത്രീ ഉള്‍പ്പെടെ 23 പ്രതികാളാണ് കേസില്‍ ഉള്ളത്. അറസ്റ്റിലായ പ്രതികള്‍ കിട്ടിയ പണം ധൂര്‍ത്തടിച്ച് ചെലവാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറസ്റ്റിലായ ഒമ്പത് പേരേയും ഒറ്റപ്പാലം മജിസ്ട്രറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കുമെന്നപും പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ജി സോമശേഖരന്റേയും ഷൊര്‍ണൂര്‍ ഡി വൈ എസ് പി ശറഫുദ്ദീന്റേയും നിര്‍ദ്ദേശ പ്രാകാരം ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ എം ദേവസ്യയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
അന്വേഷണ സംഘത്തില്‍ ശ്രീകൃഷ്ണപുരം സബ് ഇന്‍സ്‌പെക്ടര്‍ സി. രാജപ്പന്‍, ചെര്‍പ്പുളശ്ശേരി ഗ്രേഡ് എസ് ഐ സോമസുന്ദരന്‍, പോലീസുകാരായ ഉദയകുമാര്‍, അബ്ദുള്‍സലാം, സതീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
എസ് ബി ടി ശാഖയില്‍ മുക്കുപണ്ടം

Latest