Connect with us

Malappuram

ഭാര്യയെ കാഴ്ചവെച്ച കേസില്‍ ജാമ്യം തള്ളി

Published

|

Last Updated

മഞ്ചേരി: ഭാര്യയെ പണത്തിനു വേണ്ടി കൂട്ടുകാര്‍ക്ക് കാഴ്ചവെച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടു തള്ളി. തിരൂര്‍ അനന്താവൂര്‍ കൈതക്കര കുന്നത്ത് അബ്ദുല്‍ റസാഖി(26)ന്റെ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. 2011 ജുലൈ മൂന്നിനാണ് പരാതിക്കാരിയെ പ്രതി വിവാഹം ചെയ്തത്. 2011 നവംബര്‍ മുതല്‍ 2013 മെയ് വരെ പ്രതി സമൂഹത്തിന് നാണക്കെടുണ്ടാക്കുംവിധം അന്യായക്കാരിയായ ഭാര്യയെ സുഹൃത്തുക്കളായ മാനു, അയ്യൂബ്, റസാഖ് എന്നിവര്‍ക്ക് ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നഗ്ന ചിത്രം ഇന്റര്‍നെറ്റിലൂടെ ഭീഷണിപ്പെടുത്തി കാഴ്ചവെച്ചുവെന്നാണ് പരാതി. 2013 സെപ്തംബര്‍ 23ന് കല്‍പകഞ്ചേരി എസ് ഐ എന്‍ ബി ഷൈജു യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ട്, നാല് പ്രതികള്‍ സ്വന്തം ഭാര്യമാരെ അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. അവരുടെ വീടുകളില്‍ വച്ചും മൂന്നാം പ്രതിക്ക് വേണ്ടി ഒന്നാം പ്രതിയായ ഭര്‍ത്താവ് സ്വന്തം വീട്ടില്‍ സൗക്യപ്പെടുത്തിയുമായിരുന്നു പീഡനം. മറ്റു പ്രതികള്‍ ഒളിവിലാണ്. 2013 സെപ്തംബര്‍ 30 മുതല്‍ ഒന്നാം പ്രതി റസാഖ് ജയിലിലാണ്.