Connect with us

Malappuram

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച ബസുകളുടെ അമിതവേഗം: അഞ്ച് ഡ്രൈവര്‍മാരുടെ ലൈന്‍സ് റദ്ദാക്കി

Published

|

Last Updated

മലപ്പുറം: അമിതവേഗത്തില്‍ വാഹനമോടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍, കോഴിക്കോട് റൂട്ടില്‍ ഓടുന്ന അഞ്ച് ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി ആര്‍ ടി ഒ അജിത്ത് കുമാര്‍ അറിയിച്ചു. ബസുകളുടെ സ്പീഡ് ഗവര്‍ണര്‍ സംവിധാനം നിശ്ചിത മാനദണ്ഡ പ്രകാരമുള്ളതാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട് റൂട്ടില്‍ സ്പീഡ് ഗവര്‍ണര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ടാക്‌സി വാഹനത്തില്‍ സഞ്ചരിച്ച് മിന്നല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 80-90 കി.മീറ്റര്‍ സ്പീഡില്‍ പോയിരുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ശ്രദ്ധയില്‍പ്പെടുമ്പോള്‍ സ്പീഡ് കുറച്ച് ഓടിക്കുന്ന ബസുകള്‍ മറ്റ് സമയങ്ങളില്‍ അമിതവേഗത്തില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സികളില്‍ സഞ്ചരിച്ച് മിന്നല്‍ പരിശോധന നടത്തുന്ന രീതി തുടങ്ങിയതെന്ന് ആര്‍ ടി ഒ അറിയിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന നടത്തി അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.

 

Latest