Connect with us

Malappuram

എസ് വൈ എസ് ആദര്‍ശ സമ്മേളനം; പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ക്ക്് ഇന്ന് തുടക്കം

Published

|

Last Updated

മലപ്പുറം: ഈ മാസം 25ന് മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സോണ്‍ തലങ്ങളിലെ പ്രഖ്യാപ കണ്‍വെന്‍നുകള്‍ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് പെരിന്തല്‍മണ്ണ സുന്നി മസ്ജിദില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, അലവി സഖാഫി കൊളത്തൂര്‍ സംബന്ധിക്കും.
നാളെ രാവിലെ 10 മണിക്ക് വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍, നാല് മണിക്ക് എടക്കര അല്‍ അന്‍സാര്‍, നിലമ്പൂര്‍ മജ്മഅ്, കൊളത്തൂര്‍ ഇര്‍ശാദിയ്യ, മലപ്പറം വാദീസലാം, മഞ്ചേരി സുന്നി മസ്ജിദ്, അരീക്കോട് മജ്മഅ്, എടവണ്ണപ്പാറ ജലാലിയ്യ മസ്ജിദ്, കൊണ്ടോട്ടി അല്‍ മസ്ജിദുല്‍ ഫത്ഹ്, പുളിക്കല്‍ സുന്നി മസ്ജിദ്, പടിക്കല്‍ സുന്നി മദ്‌റസ, ചെമ്മാട് എറപറമ്പന്‍ ഓഡിറ്റോറിയം, വേങ്ങര റൈഹാന്‍ വനിതാ കോളജ്, കോട്ടക്കല്‍ മസ്ജിദു സ്വഹാബ, താനാളൂര്‍ സുന്നി മദ്‌റസ, തിരൂര്‍ സുന്നി സെന്റര്‍ എന്നിവിടങ്ങളിലും 22ന് അഞ്ച് മണിക്ക് പൊന്നാനി ചന്തപ്പടി സിറ്റി സെന്ററിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എസ് വൈ എസ് സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസത്ഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ്, ജമാല്‍ കരുളായി സംബന്ധിച്ചു.

 

Latest