Connect with us

Wayanad

ചുണ്ടേല്‍ പള്ളിയില്‍ തിരുനാള്‍ മഹോത്സവം ഇന്നു മുതല്‍

Published

|

Last Updated

ചുണ്ടേല്‍: ചുണ്ടേല്‍ പള്ളിയില്‍ യൂദാ തദേവൂസീന്റെ തിരുനാള്‍ മഹോത്സവം ഇന്നു മുതല്‍ 28 വരെ നടക്കും.
ഇന്ന് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളി വികാരി ഫാ. വിക്ടര്‍ മെന്റോണ്‍സ കൊടി ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 4.14ന് ജപമാല, 4.45ന് ദിവ്യബലി, നൊവേന എന്നിവക്ക് ഫാ. ജോസ് പുളിക്കത്തറ നേതൃത്വം നല്‍കും. തിരുനാള്‍ സമാപന ദിവസമായ 28ന് രാവിലെ ഏഴിന് ദിവ്യബലി, നൊവേന എന്നിവക്ക് ഫാ. റോഷി നേതൃത്വം നല്‍കും. 9.45ന് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും. 10ന് കുരിശിന്റെ വഴി, മാതാവിന്റെ ഗ്രോട്ടോ, പ്രധാനകവാടം വെഞ്ചിരിപ്പ്. 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന എന്നിവ നടക്കും.

Latest