Connect with us

Wayanad

സെക്യുരിറ്റി സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കേരളാ സെക്യുരിറ്റി സ്റ്റാഫ് അസോസിയേഷന്‍ എട്ടാമത് ജില്ലാസമ്മേളനം 20ന് രാവിലെ 9.30ന് മീനങ്ങാടി എസ്.എ മെമ്മോറിയല്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എ ല്‍.എ ഉദ്ഘാടനം ചെയ്യും.
സെക്യരൂറ്റി ജീവനക്കാരില്‍ ഭൂരിഭാഗവും 12 മണിക്കൂര്‍ മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുകയാണ്. എട്ടു മണിക്കൂര്‍ ജോലിക്ക് 6839 രൂപയാണ് വേതനമായി നല്‍കുന്നത്. 12 മണിക്കൂര്‍ ജോലിക്ക് ഇരട്ടി വേതനം നല്‍കണം. എന്നാല്‍ അധിക ശമ്പളം ആര്‍ക്കും ലഭിക്കുന്നില്ല.
ജില്ലയില്‍ 250ലേറെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരിക്കുന്നത് മഹേന്ദ്ര സെക്യൂരിറ്റി ഏജന്‍സിയും, ജനസേവ ഏജന്‍സിയുമാണ്.
ഈ ഏജന്‍സികള്‍ക്ക് സ്വകാര്യ സെര്യൂരിറ്റി ഏജന്‍സി ആക്ട് പ്രകാരമുള്ള ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കണം. ഇവര്‍ നിയമിച്ച ജീവനക്കാരില്‍ നിന്ന് ഒരു ജോടി യൂണിഫോം നല്‍കി 1200 രൂപ വരെ ശമ്പളത്തില്‍ നിന്നും പിടിക്കയാണ്.
പി.എഫില്‍ അടക്കാനായി പിരിക്കുന്ന തുക ഏജന്‍സികള്‍ അടക്കാറില്ല.ഇ.എസ്.ഐ ചികിത്സാ ആനൂകൂല്യം, ആഴ്ച ലീവ്, ഉത്സവ അവധികളോ ലഭിക്കുന്നില്ല. പ്രതിമാസ വേതനം 12000 രൂപയായി നിശ്ചയിക്കണം.
പത്രസമ്മേളനത്തില്‍ തോമസ് കരിമ്പുംകാല, എം.കെ ശശി, കൃഷ്ണന്‍ വഴങ്കരകുഴിയില്‍, മുഹമ്മദ് വെള്ളേങ്കര പങ്കെടുത്തു.