Connect with us

Kozhikode

മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു: സി പി എം ജില്ലാ സെക്രട്ടേറിയറ്റ്

Published

|

Last Updated

കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തിലെ പ്രതി ഫയാസുമായി പി മോഹനന്‍ മാസ്റ്റര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്തും മറ്റുമായി നടക്കുന്ന ഫയാസുള്‍പ്പെടെയുള്ള പലര്‍ക്കും അടുത്ത ബന്ധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മറ്റ് ഭരണകക്ഷി നേതാക്കളുമായുമാണ്. ഇതിനെ മറയിടാനാണ് സി പി എമ്മും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല എന്ന് പ്രചരിപ്പിക്കുന്ന കള്ളകഥകള്‍ മാധ്യമങ്ങള്‍ മെനയുന്നത്. ഫയാസ് ജയില്‍ പോയത് അദ്ദേഹത്തിന് ബന്ധമുള്ള മറ്റാരെയോ കാണുന്നതിനാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹനന്‍ മാസ്റ്ററും മറ്റും ജയിലിലെത്തിയ വക്കീലന്‍മാരെ കാണുന്നതിന് ജയില്‍ ഓഫീസിലേക്ക് നടന്നുവരുന്ന പടം കാണിച്ച് ഫയാസിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് സി പി എമ്മിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം മോഹനന്‍ മാസ്റ്ററേയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ പാര്‍ട്ടി ശക്തിയായി അപലപിക്കുന്നു. ഇത്തരം കള്ള വാര്‍ത്തകളാല്‍ സി പി എം പ്രവര്‍ത്തകരെ വഴിതെറ്റിക്കാന്‍ ആവില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് വേണ്ടി എം ഭാസ്‌കരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest