Connect with us

Kozhikode

തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

Published

|

Last Updated

മുക്കം: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഉള്‍പ്പെടുത്തിയ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. രാവിലെ ആറ് മതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മലയോര മേഖലകളിലെ വികസന പ്രവൃത്തികളെ ബാധിക്കുന്ന റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന ഹര്‍ത്താലിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ ജോളി ജോസഫ്, കെ എം മുഹമ്മദലി, കുര്യാച്ചന്‍ തെങ്ങുംമൂട്ടില്‍, ബാബു പൈക്കാട്ട്, ബോസ് ജേക്കബ്, ടി എ ജോസഫ്, ജോസ് സക്കറിയ, മുസ്തഫ കിളിയണ്ണി, അബ്രഹാം മാനുവ്, മുഹമ്മദ് പൊനാനിയില്‍, ബേബി ബരിചലില്‍, തോമസ് വലിയ പറമ്പന്‍ പ്രസംഗിച്ചു.