Connect with us

Alappuzha

ജനസമ്പര്‍ക്ക പരിപാടി തടയാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം: മുകുള്‍ വാസ്‌നിക്

Published

|

Last Updated

ആലപ്പുഴ: യു എന്‍ പുരസ്‌കാരം നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാന്‍ ശ്രമിച്ച സി പി എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ ഓരോ നിമിഷവും സമരം നടത്തുന്ന സി പി എം പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്ന ബി ജെ പിയുടെ അതേ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു പി എ സര്‍ക്കാറില്‍ നിന്നും പുറത്ത് പോയതോടെ സി പി എം ക്ഷയിച്ചു തീര്‍ന്നു. പാര്‍ലമെന്റില്‍ ഇവര്‍ക്കാദ്യമുണ്ടായതിന്റെ പകുതി അംഗങ്ങള്‍ മാത്രമാണ് ഇപ്പോഴുളളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ കേരളം മികച്ച സംഭാവനയാണ് നല്‍കിയത്. 16 എം പിമാരില്‍ 8 പേരെ കേന്ദ്രമന്ത്രിമാരാക്കി. താഴെ തട്ടിലുളള എല്ലാവരേയും രമേശ് ചെന്നിത്തല ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയി വിജയം നേടുകയായിരുന്നു. ഇത് ഇത്തവണയും ആവര്‍ത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.

Latest