Connect with us

Kerala

ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മദീനയിലേക്ക് പുറപ്പെടും

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മദീനയിലേക്ക് പുറപ്പെടും. ഹജ്ജിനു ആദ്യം പുറപ്പെട്ടവര്‍ എന്ന ക്രമത്തിലാകും മദീനയിലേക്കുള്ള യാത്ര. ഒരാഴ്ച മദീനയില്‍ ചെലവഴിച്ചതിനു ശേഷം അവിടെ നിന്നായിരിക്കും ഹാജിമാരുടെ മടക്കം. ഹാജിമാരുട ആദ്യ സംഘം ഈ മാസം31 കരിപ്പൂരിലെത്തും.
ഹാജിമാരുടെ മടക്ക യാത്ര സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ഹജ്ജ് കമ്മിറ്റി യോഗം ഈ മാസം 25ന് നാല് മണിക്ക് ഹജ്ജ് ഹൗസില്‍ ചേരും.