Connect with us

Kannur

പാറാട് സ്‌ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

പാനൂര്‍: പാറാട് ബോംബ് സ്‌ഫോടന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വലിയ വീട്ടില്‍ മുനവ്വറിനെയാണ് പാനൂര്‍ സി ഐ. ജയന്‍ ഡൊമിനിക് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നിനാണ് പാറാട്ട് വെച്ച് സുന്നിപ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്‌ഫോടനം നടന്നത്. ഇതില്‍ പരുക്കേറ്റ മുനവര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടനെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ കോടതി റിമാന്‍ഡ് ചെയ്ത നാല് പേരെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങി. പൊട്ടന്റവിട ശഫീഖ്, മണ്ടോളിന്റവിട മന്‍സൂര്‍, കുറ്റിയില്‍ മുസ്തഫ, കുളങ്ങര അഷ്‌റഫ് എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്.
ഇവരെ പ്രാഥമികമായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ തെളിവുകള്‍ പോലീസിന് കിട്ടിയില്ലെന്നാണ് സൂചന. ഇന്ന് വിശദമായി ചോദ്യം ചെയ്യും. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനിടയില്‍ കേസ് അട്ടിമറിക്കാനുള്ള ഗുഢശ്രമം നടക്കുന്നതായി എസ് വൈ എസ് വൃത്തങ്ങള്‍ അറിയിച്ചു.

Latest