Connect with us

Kollam

അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും കവര്‍ച്ചാശ്രമത്തിനിടയില്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം:നിരവധി മോഷണ കേസിലെ പ്രതിയും കൂട്ടാളിയും കവര്‍ച്ചാശ്രമത്തിനിടെ അറസ്റ്റിലായി.
കൊല്ലം പായിക്കട കല്ലുപാലത്തിന് സമീപമുള്ള സ്റ്റേഷനറി കട കുത്തിപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ തൂത്തുക്കുടി കോവില്‍പ്പെട്ടി വില്ലിശ്ശേരിയിലെ ഡോര്‍ നമ്പര്‍ 214-ല്‍ ചുടലമണി (31), കുണ്ടറ കരീപ്രവില്ലേജില്‍ പ്ലാക്കോട് കിണറുവിള വീട്ടില്‍ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ചുടലമണി നേരത്തെ നിരവധി ഭവനഭേദന കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടാരക്കര, വര്‍ക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ചുടലമണിയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളുടെ പക്കല്‍ നിന്ന് ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ആയുധം കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
16 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞമാസം 30നാണ് ചുടലമണി ജയിലില്‍ നിന്ന് ഇറങ്ങിയത്. കൊല്ലം നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്താന്‍ പദ്ധതി ഇട്ടിരിക്കുകയായിരുന്നു പിടിയിലായ പ്രതികള്‍.