Connect with us

Kannur

എം വി രാഘവന്റെ ആരോഗ്യനിലയില്‍ പുരോഗതി

Published

|

Last Updated

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരത്തേ കൈവരിച്ച പുരോഗതി തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം കെ ബാലചന്ദ്രന്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. രക്തസമ്മര്‍ദവും പ്രമേഹവും ഏറെക്കുറെ നിയന്ത്രണവിധേയമായി. ഭക്ഷണവും കഴിക്കുന്നുണ്ട്. പ്രായാധിക്യത്തിന്റെ ഭാഗമായുള്ള ഓര്‍മക്കുറവുണ്ട്. നേരത്തേ തന്നെ പര്‍ക്കിന്‍സണ്‍സ് അസുഖ ബാധിതനായിരുന്ന അദ്ദേഹത്തിനു സ്വതന്ത്രചലനവും സംസാരശേഷിയും പൂര്‍ണമായും വീണ്ടെടുക്കുന്നതിനു പരിമിതികളുണ്ട്.
നിലവില്‍ രക്തസമ്മര്‍ദത്തിന്റെയും പര്‍ക്കിന്‍സണ്‍സിന്റെയും മരുന്ന് മാത്രമാണ് നല്‍കുന്നത്. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള റീഹാബിലിറ്റേഷന്‍ ചികിത്സയാണ് ഇനി ആവശ്യം. ഇതേ നിലയില്‍ ആരോഗ്യസ്ഥിതി തുടര്‍ന്നാല്‍ തുടര്‍ ചികിത്സ വീട്ടില്‍ നടത്താന്‍ സാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആമാശയത്തിലെ രക്തസ്രാവം ഉള്‍പ്പടെ ഏറെ ഗുരുതരാവസ്ഥയില്‍ സെപ്തംബര്‍ 17നാണ് എം വി ആറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest