Connect with us

Kozhikode

'അതിജയിക്കാനാവാത്ത ആദര്‍ശ വായന' സുന്നിവോയ്‌സ് ശില്‍പ്പശാലകള്‍ സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: അതിജയിക്കാനാവാത്ത ആദര്‍ശവായന എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന സുന്നിവോയ്‌സ് ക്യാമ്പയിന്റെ മുന്നൊരുക്കമായി സംഘടിപ്പിച്ച ശില്‍പ്പശാലകള്‍ സമാപിച്ചു. സമസ്തയുടെ ആശയാദര്‍ശവും നയനിലപാടുകളും സമൂഹത്തിന് സമര്‍പ്പിക്കുന്ന സുന്നിവോയ്‌സിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പ്പശാലകള്‍ അന്തിമരൂപം നല്‍കി.
ഇസ്‌ലാമിക പ്രസിദ്ധീകരണ രംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സുന്നിവോയ്‌സിന് പ്രചാരണ കാലത്ത് അരലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന് പദ്ധതി രൂപവത്കരിച്ചു.
മലപ്പുറം വാദിസലാമില്‍ സംസ്ഥാന പ്രസിദ്ധീകരണ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. പികെഎം ബഷീര്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുന്നാസര്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം ഖാദിസിയ്യയില്‍ അന്‍സര്‍ നഈമിയുടെ അധ്യക്ഷതയില്‍ പിപി മുഹമ്മദ്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി എടക്കര, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ തിരുവനന്തപുരം, ജാബിര്‍ ജൗഹരി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
കണ്ണൂര്‍ അല്‍അബ്‌റാറില്‍ അബ്ദുല്ലക്കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ പട്ടുവം കെപി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. യുസി അബ്ദുല്‍ മജീദ്, അബ്ദുല്ലത്വീഫ് സഅദി പ്രസംഗിച്ചു. എറണാകുളം കലൂര്‍ സുന്നി സെന്ററില്‍ സയ്യിദ് ജഅ്ഫര്‍ കോയയുടെ അധ്യക്ഷതയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. പികെ ബാവ ദാരിമി, പികെ ജഅ്ഫര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, റഷീദ് കരുമാടി പങ്കെടുത്തു. കോഴിക്കോട് സമസ്ത സെന്ററില്‍ മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. യു കെ എം അശ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. റഹ്മതുല്ലാഹ് സഖാഫി എളമരം വിഷയമവതരിപ്പിച്ചു.