Connect with us

Kottayam

നവജാത ഇരട്ടകളെ കഴുത്തറുത്ത് കൊന്നു

Published

|

Last Updated

കോട്ടയം: ഒരു ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കുളിമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് കോലാഹലമേട് നെരാത്തില്‍ പ്രവീണ്‍ (27), ഭാര്യ വിജീഷ (22) എന്നിവരുടെ ഒരു ദിവസം പ്രായമായ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് വീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാതാവ് പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം.
രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിജീഷയെ പരിശോധന നടത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നവജാത ശിശുക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകീട്ട് രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവും മാതാവും ചേര്‍ന്ന് യുവതിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രസവം നടന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും വിജീഷ നിഷേധിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയത്.
വിജീഷ ഗര്‍ഭിണിയായതായി അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന് പ്രവീണ്‍ നല്‍കിയ മൊഴി. ചികിത്സയിലുള്ള വിജീഷയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യും.

Latest