Connect with us

Gulf

മനുഷ്യാവകാശ സംരക്ഷണം: അറബ് മേഖലയില്‍ യു എ ഇ ഒന്നാമത്

Published

|

Last Updated

അബുദാബി: മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ അറബ് മേഖലയില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം. ഇന്റെര്‍നാഷ്ണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റാങ്ക് ഇന്റികേറ്ററി(ഐ എച്ച് ആര്‍ ആര്‍ ഐ)ല്‍ ് 71.15 ശതമാനം പോയന്റ് കരസ്ഥമാക്കിയാണ് രാജ്യം ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. ആഗോളതലത്തില്‍ 14ാം സ്ഥാനമെന്ന അഭിമാന നേട്ടത്തിനും യു എ ഇ അര്‍ഹമായിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ നോര്‍വേക്കാണ് ഒന്നാം സ്ഥാനം. ഐ എച്ച് ആര്‍ ആര്‍ ഐയുടെ മാനദണ്ഡങ്ങളില്‍ 90.22 ശതമാനം കരസ്ഥമാക്കിയാണ് നോര്‍വേ ഈ നേട്ടത്തിന് അര്‍ഹമായത്. ജനാധിപത്യത്തിനായി നിലവിളിക്കുകയും ലോക പോലീസായി ചമയുകയും ചെയ്യുന്ന അമേരിക്കക്ക് പട്ടികയില്‍ 20ാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു. പ്രശ്‌നബാധിതമായ സിറിയക്ക് പട്ടികയില്‍ 210ാമതാണ് സ്ഥാനം.

സ്വിറ്റ്‌സര്‍ലണ്ടിലെ ബേണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് ഐ എച്ച് ആര്‍ ആര്‍ ഐ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതും റിപോര്‍ട്ട് വ്യാഴാഴ്ച പുറത്തുവിട്ടിരിക്കുന്നതും. 216 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും യാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലുമാണ് ലോകം മുഴുവന്‍ പ്രാധാന്യത്തോടെ കാണുന്ന റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വസ്തുതാപരവും ആരോടെങ്കിലും പ്രത്യേക ചായ്‌വ് പ്രകടപ്പിക്കാത്തതുമായ റിപോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണത്തിന് ശ്രദ്ധയും പക്ഷം ചേരാത്ത മനോഭാവവും ആവശ്യമാണ്. റിപോര്‍ട്ട് നൂറുശതമാനം കൃത്യതയുള്ളതാക്കാനായി രാജ്യാന്തര സംഘടനകളുമായും സര്‍ക്കാരുകളുമായും എന്‍ ജി ഒകളുമായും സര്‍ക്കാര്‍ ഇതര സംഘടനകളുമായുമെല്ലാം നിരന്തരം ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ലോക വ്യാപകമായി 2,000ല്‍ അധികം ആളുകളില്‍ നിന്നായി വിവരം ശേഖരിച്ചിട്ടുണ്ട്. 2008 ജൂണിലാണ് ജി എന്‍ ആര്‍ ഡി രൂപീകൃതമായത്. മനുഷ്യാവകാശത്തോടൊപ്പം പുതിയ വികസന കാഴ്ചപ്പാടുകളെയും പിന്തുണക്കാന്‍ ലക്ഷ്യമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.