Connect with us

Gulf

മോസ്‌കിറ്റോയും നതാനും ശ്രദ്ധേയരാകുന്നു

Published

|

Last Updated

അബുദാബി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ മോസ്‌കിറ്റോയും (ഒമ്പത്), നതാനും (10) പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. ഉദ്ഘാടന ദിവസം സ്ലോവാക്യക്കെതിരെ ബ്രസീലിന്റെ ഉജ്വല വിജയത്തിനു പിന്നില്‍ ഇരുവരുടെയും യോജിച്ച നീക്കങ്ങളായിരുന്നു.
ബ്രസീലിന് എക്കാലവും ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു. 1994ലെ ലോകകപ്പില്‍ ബെബെറ്റോയും റൊമാരിയോയും ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. 2002 ലെ ലോകകപ്പില്‍ റൊണാള്‍ഡോ, റിവാള്‍ഡോ എന്നിവരുടെ കൂട്ടുകെട്ടും വിജയിച്ചു. ഇപ്പോള്‍ ബ്രസീല്‍ സീനിയര്‍ ടീമില്‍ നെയ്മറും ഗാന്‍സോയും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഭാവിയില്‍ ഇവരുടെ സ്ഥാനം മോസ്‌കിറ്റോയും നതാനും വഹിക്കുമെന്നാണ് പ്രതീക്ഷ.
അത്‌ലറ്റിക്കോ, പി ആര്‍ എന്ന ക്ലബ്ബിനു വേണ്ടി മോസ്‌കിറ്റോയും നതാനും കളിക്കുന്നുണ്ട്. അബുദാബിയില്‍ സ്ലോവാക്യക്കെതിരെ ആദ്യം വലചലിപ്പിച്ചത്, മോസ്‌കിറ്റോയാണ്. നതാന്റെ പാതില്‍ നിന്നായിരുന്നു ഗോള്‍.
ഇന്നത്തെ കളി (വൈകുന്നേരം അഞ്ച് മുതല്‍)
ദുബൈയില്‍: കാനഡ-ഓസ്ട്രിയ. ഇറാന്‍-അര്‍ജന്റീന.
അല്‍ ഐനില്‍: മെക്‌സിക്കൊ-നൈജീരിയ. ഇറാഖ്-സ്വീഡന്‍.

Latest