Connect with us

Gulf

വാഹനവുമായി മത്സര ഓട്ടം: രണ്ടു യുവാക്കള്‍ പിടിയില്‍

Published

|

Last Updated

ദുബൈ: വാഹനവുമായി മത്സരഓട്ടവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ ദുബൈ പോലീസ് പിടികൂടി. മുഹ്‌സിന ഒന്നില്‍ താമസ മേഖലയില്‍ മണിക്കൂറില്‍ 160 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ ചൊവ്വാഴ്ച രാത്രി മത്സരിച്ച് കാര്‍ ഓടിച്ചതുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.
പ്രദേശത്തെ താമസക്കാരില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. നിസാന്‍ പട്രോളും ജി എം സി 4 ഡബ്ലിയു ഡിയുമാണ് മത്സരഓട്ടത്തില്‍ പങ്കെടുത്ത കാറുകള്‍. ടൂണിസ് റോഡില്‍ അല്‍ നിഴാറില്‍ വാഹനം നിര്‍ത്തുകയും പിന്നീട് ഖാര്‍ത്തൂം റോഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള ദിശയില്‍ പ്രവേശിക്കുകയുമായിരുന്നു. അള്‍ജീരിയ റോഡില്‍ എത്തുവോളം ഇരുവരും മത്സരിച്ച് വാഹനം ഓടിച്ചു. മത്സര ഓട്ടത്തിനുള്ള ചാര്‍ജ്ജില്‍ നിന്നും ഒഴുവാക്കണമെന്ന ഇരുവരും പോലീസിനോട് അഭ്യര്‍ഥിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.