Connect with us

Gulf

യു എ ഇ ഹരിതോത്സവം 2014ല്‍

Published

|

Last Updated

ദുബൈ: യു എ ഇ ഹരിതോത്സവം 2014 മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 16 വരെ നടക്കും. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ഉത്സവം. പരിസ്ഥിതി സൗഹൃദ വഴികള്‍ തേടുന്ന യു എ ഇ ലോകത്തിന് വഴികാട്ടിയാകുമെന്ന് ഉത്സവത്തിന് സാങ്കേതിക സഹായം നല്‍കുന്ന ആര്‍ ടി എ ഉദ്യോഗസ്ഥന്‍ അദായി അല്‍ ദീസി പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമിന്റെ നിര്‍ദേശപ്രകാരം ദീര്‍ഘകാല പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ആര്‍ ടി എ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ദുബൈ ഏര്‍പ്പെടുത്തുന്നതെന്നും അദായി അല്‍ദീസി പറഞ്ഞു. ബയോഡീസല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ബസുകള്‍ താമസിയാതെ നിരത്തിലിറക്കും. മിക്ക വാഹനങ്ങളിലും വാതക സിലിണ്ടറുകള്‍ സ്ഥാപിക്കും. ടാക്‌സികള്‍ ഹൈബ്രിഡ് ആയി മാറുമെന്നും അദായി അറിയിച്ചു. അബുദാബി മസ്ദാര്‍ സിറ്റി കേന്ദ്രീകരിച്ചായിരിക്കും യു എ ഇ ഹരിതോത്സവം.

Latest