Connect with us

Kerala

ഭൂമി തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

Published

|

Last Updated

കൊച്ചി: ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. എന്തുകൊണ്ടാണ് സി ബി ഐ അന്വേഷണം സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി.

ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിന് വേണ്ടി സര്‍ക്കാര്‍ നേരത്തേയും ഹൈക്കോടതിയില്‍ രംഗത്തെത്തിയിരുന്നു. സലീം രാജിന്റെ ഫോണ്‍ രേഖകള്‍ കിട്ടണമെന്ന ഹര്‍ജി സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ മൊബൈല്‍ സേവന ദാതാക്കളെ കക്ഷി ചേര്‍ക്കരുതെന്നും എജി നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി ആവശ്യപ്പെട്ടിരുന്നു.

 

Latest