Connect with us

Ongoing News

യു എസ് കപ്പലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

ചെന്നൈ: പിടിക്കപ്പെട്ട് തൂത്തുക്കുടി തുറമുഖത്തുള്ള യു എസ് കപ്പലില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. 35 എ കെ 47 തോക്കുകളും 6,600 തിരകളുമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് നല്‍കി. അമേരിക്ക ആസ്ഥാനമായ ഏജന്‍സിയാണ് കപ്പലിന്റെ ഉടമസ്ഥര്‍ എന്നതിനാല്‍ അന്വേഷണ സഹായത്തിന് ഇന്റര്‍പോളുമായി ബന്ധപ്പെടേണ്ടി വരും.

അതിനിടെ കപ്പലില്‍ ആയുധങ്ങളുണ്ടെന്ന വിവരം ലഭിച്ചത് കൊച്ചിയില്‍ നിന്നാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൊച്ചിയില്‍ കാര്യമായ പരിശോധന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.

Latest