Connect with us

International

സാമ്പത്തിക അടിയന്തരാവസ്ഥ ബോധപൂര്‍വം ഉണ്ടാക്കിയതെന്ന് ഒബാമ

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്ക അഭിമുഖീകരിച്ചത് ചിലര്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ച പ്രതിസന്ധിയാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. താല്‍ക്കാലിക പ്രശ്‌നം ആരുടെയും വിജയമല്ല. പ്രതിസന്ധിയില്‍ നിന്ന് ലാഭം കൊയ്യുന്നവരെ രാഷ്ട്രം തിരിച്ചറിയണം. പ്രതിസന്ധി പരിഹരിക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ഒബാമ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി അവസാനിച്ചതോടെ അമേരിക്കയില്‍ സര്‍ക്കാര്‍ സ്ഥാപങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലായി. പ്രതിസന്ധി കാരണം 16 ദിവസം രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരുന്നു.

എന്നാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി എന്നു പറയാന്‍ കഴിയില്ല. ജനുവരി 15 വരെ ഖജനാവ് പ്രവര്‍ത്തിപ്പിക്കാനുള്ള തടസ്സമാണ് ഇപ്പോള്‍ നീങ്ങിയത്. അതിനുള്ളില്‍ ഭരണപക്ഷവും എതിര്‍പക്ഷവും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ പ്രതിസന്ധി വീണ്ടും ഉണ്ടാവും.

 

Latest