Connect with us

Palakkad

ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ഉപജില്ല ശാസ്‌ത്രോത്സവം കാട്ടുകുളം എ.കെ എന്‍ എം എം എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. 79 സ്‌കൂളുകളില്‍ നിന്ന് 2250ഓളം വിദ്യാര്‍ത്ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നു.
ആദ്യദിനം സാമൂഹ്യശാസ്ത്രമേള, ഐടി മേള, ശാസ്ത്ര നാടകം എന്നിവ നടന്നു. സാമൂഹ്യ ശാസ്ത്ര മേളയില്‍ 365 വിദ്യാര്‍ത്ഥികളും ഐടി മേളയില്‍ 130 വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 4 ശാസ്ത്ര നാടകങ്ങളും അരങ്ങേറി. വെള്ളിയാഴ്ച്ച പ്രവൃത്തിപരിചയമേള, ശാസ്ത്രക്വിസ്, സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ, ശനിയാഴ്ച്ച ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവ നടക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാല രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി രവീന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ ഷീലാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ ജയദേവന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം എം ശ്രീജയ, പി പി മണികണ്ഠന്‍, പ്രധാനധ്യാപിക എം കാര്‍ത്യായനി, എ സ്വാമിനാഥന്‍, കെ പത്മനാഭന്‍, കെ കെ എം സ്വാഫ്‌വാന്‍ പങ്കെടുത്തു.