Connect with us

Wayanad

എസ് വൈ എസ് ആദര്‍ശ സമ്മേളനം കണ്ണൂരില്‍

Published

|

Last Updated

കണ്ണൂര്‍: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം അവസാനം കണ്ണൂരില്‍ ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സുന്നി ബഹുജന കണ്‍വെന്‍ഷനില്‍ 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. രൂപവത്കരണ യോഗത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുലത്വീഫ് സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ ചെയര്‍മാന്‍ മുസ്തഫ ദാരിമി കടാംകോട്, എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, മുത്തുക്കോയ തങ്ങള്‍ നൂഞ്ഞേരി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫൈളുര്‍ റഹ്മാന്‍ ഇര്‍ഫാനി, കെ എഫ് ഖത്തര്‍ പ്രതിനിധി യഅ്കൂബ് സഖാഫി നൂഞ്ഞേരി, യൂസുഫ് ഹാജി പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി കെ പി ഹംസ മുസ്‌ലിയാര്‍(മുഖ്യരക്ഷാധികാരി), സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് അസ്‌ലം ജിഫ്രി, ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുത്തുക്കോയ തങ്ങള്‍, മുണ്ടേരി ഉസ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫ ദാരിമി കടാങ്കോട്, പി കെ അസ്സൈഹാജി(രക്ഷാധികാരികള്‍), പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍(ചെയ. കണ്‍ട്രോള്‍ ബോര്‍ഡ്), അബ്ദുലത്വീഫ് സഅദി(കണ്‍. കണ്‍ട്രോള്‍ ബോര്‍ഡ്), കെ എം അബ്ദുല്ലക്കുട്ടി ബാഖവി(ചെയ. സ്വാഗതസംഘം), റസാഖ് മാണിയൂര്‍(ജന.കണ്‍.), കെ എ മുഹമ്മദലി ഹാജി(ട്രഷറര്‍), ബി മുസ്തഫ മൗലവി, ബി മഹമൂദ് മൗലവി, ടി യഅ്കൂബ് സഖാഫി എന്നിവരെ തിരഞ്ഞെടുത്തു.

Latest