Connect with us

Wayanad

ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതം: യൂത്ത്‌ലീഗ്‌

Published

|

Last Updated

കല്‍പറ്റ: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടമുായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ചുകൊണ്ടുള്ള എല്‍.ഡി.എഫ് ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കലും ജനറല്‍ സെക്രട്ടറി പി. ഇസ്മായിലും അഭിപ്രായപ്പെട്ടു. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും ലഘൂകരിച്ചു കൊണ്ടുള്ളതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം എല്‍.ഡി.എഫ് നടത്തുന്ന ഒളിച്ചോട്ടമാണ് ഹര്‍ത്താല്‍ പ്രഖ്യാപനമെന്നും അഞ്ച് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടമായി ബന്ധപ്പെട്ട യാതൊരു വിധ പ്രായോഗിക നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ കഴിയാത്തവരിപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമാണെന്നും അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ലോല പ്രദേശങ്ങളാമയി ബന്ധപ്പെട്ട് വന്യജീവി ബോര്‍ഡ് വയനാട്ടില്‍ യോഗം വിളിച്ചുചേര്‍ത്ത ദിവസം നടത്തിയ ഹര്‍ത്താലിന്റെ നേട്ടമെന്താണെന്ന് വിശദീകരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാവണം. കടുവാ സങ്കേതത്തിന്റെ പേരില്‍ ഭയം സൃഷ്ടിക്കാന്‍ ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ ഹര്‍ത്താലും ജനങ്ങള്‍ തള്ളിക്കളയും.
എല്‍ ഡി എഫ് ഉണ്ടാക്കിയ ആശങ്കകള്‍ ദുരീകരിക്കുന്നതില്‍ വിശദീകരണം നല്‍കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Latest