Connect with us

Ongoing News

മങ്കിഗേറ്റ് : സച്ചിനെതിരെ പോണ്ടിംഗ്‌

Published

|

Last Updated

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മങ്കിഗേറ്റ് വിവാദത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിലപാടിനെ ചോദ്യം ചെയ്ത് റിക്കി പോണ്ടിംഗ്. ദ ക്ലോസ് ഓഫ് പ്ലെ എന്ന അനുഭവക്കുറിപ്പുകളിലാണ് പോണ്ടിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ തിരിയുന്നത്. സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ സംരക്ഷിക്കാന്‍ വേണ്ടി സച്ചിന്‍ മങ്കിഗേറ്റ് അന്വേഷണ സമിതിക്ക് മുന്നില്‍ സത്യം തുറന്നു പറയാന്‍ മടിച്ചുവെന്നാണ് പോണ്ടിംഗ് വിലയിരുത്തുന്നത്. ഇരുനൂറാം ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ കരിയറിന് അന്ത്യമിടാനൊരുങ്ങുമ്പോഴാണ് പോണ്ടിംഗ് വിവാദ സംഭവം പൊടിതട്ടിയെടുക്കുന്നത്. 2008 സിഡ്‌നി ടെസ്റ്റില്‍ ഹര്‍ഭജന്‍ സിംഗ് ആസ്‌ത്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്‌സിനെ കുരങ്ങന്‍ എന്ന് വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണമാണ് മങ്കിഗേറ്റ് വിവാദം. സംഭവം അരങ്ങേറുമ്പോള്‍ തൊട്ടടുത്ത് സച്ചിനായിരുന്നു. എന്നാല്‍, ഹര്‍ഭജന്‍ കുരങ്ങന്‍ എന്ന് അധിക്ഷേപിച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു സച്ചിന്റെ നിലപാട്.

---- facebook comment plugin here -----

Latest