Connect with us

Eranakulam

മധുവിധു ആഘോഷിക്കുന്നതിനിടെ അറസ്റ്റ്

Published

|

Last Updated

കൊച്ചി: മധുവിധുവിന്റെ മധുരം മായും മുമ്പെയാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനില്‍കുമാര്‍ കള്ളക്കടത്ത് കേസില്‍ സി ബി ഐയുടെ പിടിയിലാകുന്നത്. കഴിഞ്ഞ മാസം ആറിനായിരുന്നു. അനില്‍കുമാറിന്റെ വിവാഹം. വധു മണിപ്പൂരില്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥയാണ്. വിവാഹത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് മധുവിധു ആഘോഷിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ഫയാസ് അറസ്റ്റിലാകുന്നതും അനില്‍കുമാറിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതും. അന്വേഷണം സി ബി ഐ ഏറ്റെടുത്തതോടെയാണ് സ്വര്‍ണക്കടത്തില്‍ അനില്‍കുമാറിന്റെ പങ്കിന് തെളിവ് ലഭിക്കുന്നത്. അനില്‍കുമാറിനെ കഴിഞ്ഞ ആഴ്ച കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഫയാസുമായി അനില്‍കുമാറിനെ ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണി ഡ്രൈവറായിരുന്ന ജിത്തുവാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. ഫയാസുമായും ഇയാളുടെ സഹോദരന്‍ ഫൈസലുമായും ജിത്തു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇവര്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കോയമ്പത്തൂരിലേക്കും മറ്റും കൊണ്ടു പോയിരുന്നത് ജിത്തു ഓടിച്ചിരുന്ന കാറിലാണെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.