Connect with us

Alappuzha

പെണ്‍ വാണിഭ സംഘത്തെ പിടികൂടി

Published

|

Last Updated

മാന്നാര്‍/ആലപ്പുഴ: വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന അമ്മയും മകളും ഉപ്പടെയുള്ള സംഘത്തെ മാന്നാര്‍ പോലീസ് പിടികൂടി. മാന്നാര്‍ കാരാഴ്മയിലുള്ള ഒരു വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഇടപാടുകാരുടെ വേഷത്തില്‍ എത്തി എട്ട് സ്ത്രീകളേയും രണ്ട് ഇടപാടുകാരെയും വലയിലാക്കിയത്. കാരാഴ്മ പണിക്കശേരില്‍ ചെല്ലമ്മ(75), വിജയമ്മ(55),ചെല്ലമ്മയുടെ മക്കളായ വിജയലക്ഷമി(49), സഹോദരി വിധുബാല(32),പത്തനംതിട്ട വടശേരിക്കര കുമ്പളാം പൊയ്കയില്‍ കണ്ണന്‍പാറപുറത്ത് പുരക്കല്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ നിഷ(33),ചെങ്ങന്നൂര്‍ പാണ്ടവന്‍പാറ മൂലയൂഴത്തില്‍ രാജുവിന്റെ ഭാര്യ സിന്ധു(35),വയനാട് ബത്തേരിയില്‍ പാറയേലിക്കല്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ പുഷ്പ(32),പത്തനംതിട്ട കൂടല്‍ കലേഷ് ഭവനത്തില്‍ മഞ്ചു(32)എന്നിവരും ഇടപാടികാരായ കുരട്ടിശേരി തെളിയിലേത്ത് വീട്ടില്‍ പ്രസാദ്(26),ഈരിക്കാട് അനസ് ഭവനത്തില്‍ അനസ്(33) എന്നിവരാണ് പടിയിലായത്. ചെല്ലമ്മയും വിജയമ്മയും ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. ഇവരുടെ വീട്ടില്‍ നിന്നും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പ്‌സാധനങ്ങളും 67,000 രൂപയും പോലീസ് കണ്ടെടുത്തു. അഞ്ച് മുറികളുള്ള ആഡംബര വീട്ടിലാണ് പെണ്‍വാണിഭം നടത്തി വന്നിരുന്നത്. എല്ലാ മുറികളിലും വലിയ എല്‍സി ഡി ടിവി ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. മാന്നാര്‍ സി ഐ ആര്‍ ബിനു, എസ് ഐ ശൗരീകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപന്‍, ഹരി, വിജയന്‍ വനിതാ പോലീസ് ഓഫീസര്‍മാരായ അനിത, രേണുക എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Latest