Connect with us

Thrissur

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി

Published

|

Last Updated

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. 2005 ലെ ഉത്തരവു പ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വി എസിന്റെ നീക്കം. പാമോലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു വി എസിന്റെ ആവശ്യം. 1991 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് 2.31 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. കേസ് പിന്‍വലിക്കാന്‍ 2005ല്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest