Connect with us

Kottayam

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കിയേ മതിയാകൂ : പി ടി തോമസ്

Published

|

Last Updated

തൊടുപുഴ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭാസപ്രസ്താവനകള്‍ നടത്തുന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് തുടരുന്നത് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും പുലര്‍ത്തുന്ന തണുപ്പന്‍ നയം കൊണ്ടാണെന്ന പി ടി തോമസ് എം പി. ഇതിലുളള പ്രതിഷേധം ഇരുവരെയും നേരില്‍ കണ്ട് അറിയിക്കും.
ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജിനെ പുറത്താക്കിയേ മതിയാകൂ. ജോര്‍ജിനെതിരെ ചില ബോംബുകള്‍ തന്റെ കൈവശമുണ്ട്. എന്നാല്‍ വ്യക്തിപരമായ വിഷയങ്ങളായതിനാല്‍ തന്റെ മാന്യത വെച്ച് അതു പുറത്തുവിടുന്നില്ലെന്നും പി ടി തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞൂ. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജോര്‍ജ് നടത്തുന്ന ആഭാസപ്രസ്താവനകള്‍ കെ എം മാണിയെയും മകന്‍ ജോസ് കെ മാണിയെയും ലക്ഷ്യമിട്ടാണ്. എല്‍ ഡി എഫില്‍ എടുക്കാചരക്കായ കാലത്താണ് മാണി സാര്‍ ജോര്‍ജിനെ യു ഡി എഫിലേക്ക് കൊണ്ടുവന്നത്. തലമറന്ന് എണ്ണ തേക്കുന്ന ജോര്‍ജിന്റേത് വിനാശകാലേയുളള വിപരീത ബുദ്ധിയാണ്.
ഇടതുമുന്നണിയിലേക്ക് ചിലര്‍ക്ക് വിളക്ക് കാണിച്ചുകൊടുക്കുന്ന പണിയാണ് ഇപ്പോള്‍ ജോര്‍ജിന്. നെയ്യാറ്റിങ്കരയില്‍ ശെല്‍വരാജിനെ ചാക്കിട്ടു പിടിച്ച് യു ഡി എഫിലെത്തിച്ചപ്പോള്‍ നല്ലവനായിരുന്ന ജോര്‍ജ് ഇപ്പോള്‍ എങ്ങനെ മോശക്കാരനായി എന്ന ചോദ്യത്തിന് ജോര്‍ജിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് ശെല്‍വരാജ് പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു പി ടി തോമസിന്റെ മറുപടി.

Latest