Connect with us

Kottayam

കന്യാസ്ത്രീ കൊടുത്തയച്ച പണവുമായി യുവാക്കള്‍ പിടിയില്‍

Published

|

Last Updated

പാലാ: അസമില്‍ നിന്ന് സഹോദരന് നല്‍കാന്‍ തേയിലയെന്ന വ്യാജേന മലയാളി കന്യാസ്ത്രീ കൊടുത്തയച്ച കണക്കില്‍പെടാത്ത പതിനാറ് ലക്ഷം രൂപയുമായി യുവാക്കള്‍ മുങ്ങി. പണം കൈപ്പറ്റാന്‍ കാത്തുനിന്ന കന്യാസ്ത്രീയുടെ സഹോദരന്‍ മൂവാറ്റുപുഴ സ്വദേശി ജോസിന്റെ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് തൊടുപുഴ സ്വദേശി സിജോയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍നിന്ന് എട്ട്‌ലക്ഷം രൂപാ കണ്ടെടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന കിടങ്ങൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ പണവുമായി എത്താന്‍ പോലീസ് നിര്‍ദേശം നല്‍കി.അസമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീ സഹോദരനുവേണ്ടി അതേ ആശുപത്രിയിലെ മെയില്‍ നഴ്‌സുമാരായ യുവാക്കളുടെ കൈവശം കൊടുത്തയക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. പാക്കറ്റില്‍ തേയിലയാണെന്നാണ് യുവാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു കന്യാസ്ത്രീയാണ് പണമാണെന്ന് യുവാക്കളെ ധരിപ്പിച്ചത്. ഇതോടെ ഇവര്‍ പണം പങ്കിട്ടെടുത്തു മുങ്ങുകയായിരുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍ എറണാകുളത്ത് കാത്തുനിന്നെങ്കിലും ആളും പണവും എത്താതിരുന്നതിനെത്തുടര്‍ന്ന് പാലായിലുള്ള ബന്ധുവായ പോലീസുദ്യോഗസ്ഥനുമായി ആലോചിച്ചാണ് പാലായിലെ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest