Connect with us

Kannur

കണ്ണൂര്‍ അല്‍മഖര്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

Published

|

Last Updated

തളിപ്പറമ്പ്: വിദ്യാഭ്യാസ ജീവകാരുണ്യ സേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നാടുകാണി അല്‍മഖറുസ്സുന്നിയ്യ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
അടുത്ത വര്‍ഷം ഏപ്രില്‍ 12, 13 തിയ്യതികളില്‍ ദാറുല്‍ അമാനിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈമാസം 20ന് ഉച്ചക്ക് രണ്ടിന് നാടുകാണി അല്‍മഖര്‍ ക്യാമ്പസില്‍ നടക്കും.
ഇതുസംബന്ധമായ ചേര്‍ന്ന യോഗം പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിച്ചു.

Latest