Connect with us

International

ഹജ്ജിനിടെ മരിച്ചെന്ന് കരുതിയയാള്‍ ആശുപത്രിയില്‍

Published

|

Last Updated

ജിദ്ദ: മരിച്ചെന്ന് കരുതി നാട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയ ബന്ധുക്കള്‍ക്ക് ഒടുവില്‍ ലഭിച്ചത് “പരേതന്‍” ജീവിച്ചിരിക്കുന്നുണ്ടെന്ന വിവരം. ഭാര്യക്കൊപ്പം ഹജ്ജിന് പോയി തിരക്കിനിടെ വേര്‍പെട്ടു പോയ ചെന്നൈ സ്വദേശി ബര്‍ക്കത്തുല്ലയാണ് മക്കയിലെ ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചത്. നാല് ദിവസത്തെ തിരച്ചിലിനിടെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ബര്‍ക്കത്തുല്ല മരിച്ചുവെന്ന് ഭാര്യയും ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവരും ഉറപ്പിച്ചത്. അതിന് ശേഷം നാട്ടില്‍ വിളിച്ച് മരണാനന്തര ചടങ്ങുകചള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹജ്ജ് സേവനത്തില്‍ വ്യാപൃതരായ വളണ്ടിയര്‍മാരാണ് ഒടുവില്‍ മക്കയിലെ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ ബര്‍ക്കത്തുല്ലയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഭാര്യയെയും നാട്ടിലുള്ള മകനെയും വിവരമറിയിച്ചു. പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് തങ്ങളെ സന്തോഷിപ്പിക്കുന്ന ആ വാര്‍ത്തയെത്തിയതെന്ന് ബദറുന്നിസ പറഞ്ഞു. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ അസുഖ ബാധിതനായ ബര്‍ക്കത്തുല്ലയെ ആംബുലന്‍സിലാണ് സഊദി അധികൃതര്‍ അറഫയിലെത്തിച്ചത്.