Connect with us

National

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏറ്റവും പുതിയ സര്‍വേ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി മാറുമെന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. ബി ജെ പി 162 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 102 സീറ്റുകളേ നേടാനാകുകയുള്ളൂവെന്ന് പ്രവചിക്കുന്ന സര്‍വേ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പങ്ക് നിര്‍ണായകമായിരിക്കുമെന്നും സൂചിപ്പിക്കുന്നു. എന്‍ ഡി എ സഖ്യത്തിന് 186 സീറ്റുകളേ നേടാനാകൂ. യു പി എ സഖ്യത്തിന് 117 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ചെറു കക്ഷികള്‍ വിലപേശല്‍ ശേഷി നേടുകയും ചെയ്യും. 240 സീറ്റുകള്‍ ഈ രണ്ട് സഖ്യത്തിലും പെടാത്തവര്‍ക്ക് പോകുമെന്ന് സര്‍വേ വിലയിരുത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബി എസ് പി തുടങ്ങിയവ ആര് ഭരിക്കണമെന്ന് തീരുമാനിക്കും.

Latest