Connect with us

National

നീരാ റാഡിയ ടേപ്പ്: സി ബി ഐ അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ഇടനിലക്കാരിയായ നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പിനെ കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. സ്വകാര്യ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിനായി രാഷ്ട്രീയ നേതാക്കളും മറ്റുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണങ്ങളെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് ജി എസ് സിംഗ്‌വി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. വിശദമായ അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരാ റാഡിയയുടെ ടേപ്പ് പരിശോധിക്കുന്നതിന് സുപ്രീം കോടതി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ആറ് വിഷയങ്ങളാണ് സി ബി ഐ അന്വേഷിക്കുക. കേസില്‍ ഒരു വിഷയം ജുഡീഷ്യറിയുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടിട്ടുണ്ട്. മറ്റൊരു വിഷയം കല്‍ക്കരി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസറുടെ പരിഗണനക്കും വിട്ടു.
കോര്‍പറേറ്റ് മുതലാളിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി നീരാ റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ 2 ജി സ്‌പെക്ട്രം കേസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2008 ആഗസ്റ്റ് മുതല്‍ മൂന്ന് ഘട്ടങ്ങളായി 180 ദിവസത്തെ ഫോണ്‍ സംഭാഷണങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest