Connect with us

Kerala

കുറ്റകൃത്യങ്ങളില്‍ മലപ്പുറം ഏറ്റവും പിന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ദേശീയ തലത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന നഗരം മലപ്പുറം. ഒരു ലക്ഷം പേര്‍ക്ക് 123.1 എന്ന നിലയിലാണ് മലപ്പുറത്തെ നിരക്കെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കില്‍ പറയുന്നു. ഐ പി സി പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ കൊച്ചിയാണ് ഏറ്റവും മുന്നിലുള്ളത്- ഒരു ലക്ഷം പേര്‍ക്ക് 817.9. ഇന്‍ഡോറും (726.6), ഗ്വാളിയോറും(686.1)ആണ് തൊട്ടുപിറകിലുള്ളത്.
ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷം പേര്‍ക്ക് 455.8 എന്നതാണ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്. ദേശീയ ശരാശരിയുടെ ഇരട്ടിയാണിത്. മധ്യപ്രദേശാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിറകില്‍ തമിഴ്‌നാടും. നാഗാലാന്‍ഡും ലക്ഷദ്വീപും ഡാമന്‍ദിയുവുമാണ് പട്ടികയില്‍ ഏറ്റവും താഴെ. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2012 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.