Connect with us

Gulf

ദുബൈയില്‍ 2013ല്‍ പീഡിപ്പിക്കപ്പെട്ടത് 17 കുട്ടികള്‍

Published

|

Last Updated

ദുബൈ: 2013ല്‍ എമിറേറ്റില്‍ ലൈംഗിമായി പീഡിപ്പിക്കപ്പെട്ടത് 17 കുട്ടികളെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 48 കേസുകളില്‍ 17 ഉം ലൈംഗികമായ പീഡനങ്ങളായിരുന്നു. എമിറേറ്റില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്.
ഇതോടൊപ്പം രക്ഷിതാക്കളില്‍ നിന്ന് കുട്ടികള്‍ ശാരീരിക പീഡനവും ഏല്‍ക്കുന്നതായും ദുബൈ കമ്യൂനിറ്റി ഡവലപ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍, ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് സെക്ഷന്‍ ഡയറക്ടര്‍ ബുഷ്‌റ ഹുസൈന്‍ ഖായിദ് വ്യക്തമാക്കി.
എല്ലാ കേസുകളും അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചറിയിച്ചവയാണ്. 18 വയസിന് താഴെയുള്ള വിവിധ രാജ്യക്കാരായ കുട്ടികള്‍ പീഡനത്തിന് ഇരയായവരില്‍ ഉള്‍പ്പെടും. അതോറിറ്റിയുടെ 800988 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണെന്നും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Latest