Connect with us

Kerala

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് ആഭ്യന്തര വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തച്ചങ്കരിക്ക് താക്കീത് മാത്രം മതിയെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ അതിനെതിരെ രംഗത്ത് വന്നതാണ് തീരുമാനം മാറ്റാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

തച്ചങ്കരി നിരന്തരമായി അച്ചടക്കം ലംഘിക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ഡി ജി പി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. തച്ചങ്കരിക്കെതിരെ എ ഡി ജി പി ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

Latest