Connect with us

Gulf

ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം മഹത്തരം

Published

|

Last Updated

ജിദ്ദ : ഹാജിമാരെ സേവിക്കുന്നതിനായി മലയാളി കൂട്ടായ്മകള്‍ നടത്തുന്ന സേവനം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി. 24 ഓളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം , കെ എം സി സി , ആര്‍ എസ് സി , ഐ എഫ് എഫ് , കെ ആര്‍ ഡബ്ലിയു , ഐ പി ഡബ്ലിയു എഫ് , എന്നീ ഇന്ത്യന്‍ സംഘടനകളാണ് സജീവമായി രംഗത്തുള്ളത്. മലയാളി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തില്‍ ആവേശം പൂണ്ട് പാക്കിസ്ഥാനിലെ യുവാക്കളും വളണ്ടിയര്‍ സേവനവുമായി രംഗത്തുണ്ട് . പ്രമുഖ ഫാസ്റ്റ്ഫുഡ് കമ്പനിയായ അല്‍ബേയ്ക്ക് സ്വന്തമായി ഒരു സേവന സംഘത്തെ ഹാജിമാരുടെ സേവനത്തിനായി വിനീയോഗിച്ചിട്ടുണ്ട് .

ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി .ചൊവ്വ , ബുധന്‍ ദിവസങ്ങളിലായി മിനായിലെ മലയാളി ഹാജിമാരുടെ തമ്പുകളില്‍ പന്ത്രണ്ടായിരത്തിലധികം കഞ്ഞി പാക്കറ്റുകളും , അച്ചാറും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തതായി വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹാഷിം കോഴിക്കോടും വൈസ് ക്യാപ്റ്റന്‍ മൊയ്തീന്‍ കാളികാവും അറിയിച്ചു .അസീസിയ ഭാഗത്ത് നിന്ന് തലച്ചുമടായും രണ്ടു കയ്യിലും പ്ലാസ്റ്റിക് കവറിലുമായി രണ്ടു കിലോമീറ്ററോളം നടന്നു വന്നാണ് ജൌഹറ സ്ട്രീറ്റിലെ മലയാളി ക്യാമ്പുകളില്‍ കഞ്ഞി വിതരണം നടത്തുന്നത് . ഇന്ത്യക്കാരല്ലാത്ത പാകിസ്ഥാന്‍ , ബംഗ്ലാദേശ് , സുഡാന്‍ എന്നിവിടങ്ങളിലെ പ്രായമായ ഹാജിമാരും കഞ്ഞി ചോദിച്ചു വാങ്ങിക്കുന്നുണ്ടായിരുന്നു .ഇനിയുള്ള ദിവസങ്ങളില്‍ എണ്ണായിരത്തോളം കഞ്ഞി പാക്കറ്റുകള്‍ വിതരണം ചെയ്യാനാകുമെന്ന് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ചെമ്പന്‍ അബ്ബാസ് , അന്‍വര്‍ വടക്കാങ്ങര , ഷാനവാസ് വണ്ടൂര്‍ എന്നിവര്‍ പറഞ്ഞു . വഴി തെറ്റിയ ഹാജിമാരെ തമ്പുകളില്‍ എത്തിക്കുകയും പ്രായമേറിയവരെ വീല്‍ചെയറില്‍ കല്ലേറിനു കൊണ്ട് പോകുക എന്നീ പ്രവര്‍ത്തനവും ഹജ്ജ് വെല്‍ഫെയര്‍ ഫോറം വോളണ്ടിയര്‍മാര്‍ നടത്തുന്നുണ്ട് . വെള്ളിയാഴ്ചയാണ് വളണ്ടിയര്‍മാര്‍ മീനയില്‍ നിന്നും മടങ്ങുക .

 

Latest