Connect with us

Kerala

രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവര്‍ മന്ത്രിസഭയിലുണ്ടെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാര്‍ മന്ത്രിസഭയിലുണ്ടെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോട്ടയം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യം ചോര്‍ത്തുന്നവരെ കണ്ടെത്തണമെന്നും ഇവരെയൊക്കെ വെച്ച് എങ്ങനെയാണ് മുന്നോട്ട് പോവുക എന്നും പി സി ജോര്‍ജ് ചോദിച്ചു. മന്ത്രിസഭായോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.

മന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ തന്റെ ചുമതല നിര്‍വഹിക്കുന്നില്ല. തന്നെ കൊല്ലാന്‍ വന്നവരെ സംരക്ഷിക്കുന്ന ആഭ്യന്തരമന്ത്രിയോട് തനിക്ക് വിയോജിപ്പുണ്ട്. മന്ത്രിസഭയിലുള്ളവര്‍ യോഗ്യതയില്ലാത്തവരാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

താന്‍ നാടന്‍ ഭാഷ സംസാരിക്കുന്നതിനാലാണ് അണ്ടനും അഴകോടനും എന്ന വാക്ക് ഉപയോഗിച്ചത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു എന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest