Connect with us

Alappuzha

മാതാവിനൊപ്പം സ്‌കൂളില്‍പോയ കുട്ടി കെ എസ് ആര്‍ ടി സി ഇടിച്ച് മരിച്ചു

Published

|

Last Updated

ആലപ്പുഴ: സ്‌കൂട്ടറില്‍ മാതാവിനൊപ്പം സ്‌കൂലില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി കെ എസ് ആര്‍ ടി സി ബസ് തട്ടി മരിച്ചു. എസ് ഡി വി സെന്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ആലപ്പുഴ നഗരസഭ മുല്ലാത്തുവളപ്പില്‍ ഫാത്തിമ മന്‍സിലില്‍ ഫാത്തിമ(10) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പരുക്കേറ്റ ഉമ്മ സജ്‌നയെ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാടു നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണി സ്‌കൂട്ടറില്‍ തട്ടിയത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ ഫാത്തിമയുെ ദേഹത്തുകൂടി ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ട്രാഫിക് പോലീസ് കേസെടുത്തു.

Latest